കുട്ടിക്കൽ: കൂട്ടിക്കലിൽ പഞ്ചായത്തിലെ തേൻ പുഴ ഈസ്റ്റിൽ ഗവ. ആശുപത്രിക്ക് എതിർവശം പൂപ്പാടി റഹിമിൻ്റെ പലചരക്കു കട, മഠത്തിൽ സലിമിൻ്റെ ഉരുപ്പടി വ്യാപാര സ്ഥാപനം എന്നിവ ഭാഗികമായും ഇതോട് ചേർന്നുള്ള പുരയിടവുമാണ് കത്തി നശിച്ചത്.
രാത്രി 12 മണിയോടെ തീപിടുത്തമുണ്ടാവുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചിട്ടും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആണ് തീയണച്ചത്. വലിയ നഷ്ടമാണ് സംഭവിച്ചത്.