ജനങ്ങളുടെ നികുതിപ്പണം അനുദിനം വർദ്ധിപ്പിച്ചു കൊണ്ട് അധികാരികളും ഭരണാധികളും സുഖജീവിതം നയിക്കുമ്പോൾ, മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ നമ്മുടെ സംസ്ഥാന ദേശീയപാതകളിൽ നിരവധി ജീവനുകൾ പൊലിയുമ്പോൾ നോക്ക്കുത്തികളാവുന്ന ഭരണകാർക്കെതിരെ പനയ്ക്കപാലത്തെ അപകട വളവ് നിവർത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക, പാലാ -ഈരാറ്റുപേട്ട ഹൈവേയിൽ മതിയായ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുക. പാലാ ഈരാറ്റുപേട്ട റൂട്ടിലെ അപകട കെണികൾ ഒഴിവാക്കുക. എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ധർണ്ണ സമരം.
കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ :ഷിനു പാലത്തിങ്കൽ അധ്യക്ഷത വഹിക്കുന്നതും ബഹുമാനപ്പെട്ട കേരള കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ :സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം നിർവഹിക്കുന്നതും ആണ്.
ധർണയിൽ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ ശ്രീ :അജിത്ത് മുതിരമല, ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ പി. എസ് ഷെമീർ, നിബാസ് തോട്ടുങ്കൽ, കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്,കേരള കോൺഗ്രസ് തലപ്പലം മണ്ഡലം പ്രസിഡണ്ട് ശ്രീ: ജിമ്മി വാഴംപ്ലാളാക്കൽ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമാച്ചൻ താളനാനി, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ഔസേപ്പച്ചൻ ചെമ്പ്ലാനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി :സ്റ്റെല്ല ജോയി, മെമ്പർ കൊച്ചു റാണി ജയ്സൺ, ബാങ്ക് ബോർഡ്മെബർ പയസ് പെമ്പിളകുന്നേൽ, കെഎസ് സി ജില്ലാ പ്രസിഡണ്ട് നോയൽ ലുക്ക്, തുടങ്ങിയ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും.