കോട്ടയം: വിദ്യാർത്ഥികളും യുവാക്കളും ലഹരി ഉപയോഗവും അക്രമവാസനയും വെടിഞ്ഞ് സമൂഹത്തിൽ നന്മ പ്രവർത്തികൾ ചെയ്യണമെന്ന് മുൻ എംപി തോമസ് ചാഴിക്കാടൻ. കേരള വിദ്യാർത്ഥി കോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശബ്ദ ഹിയറിങ് സെന്റർ കഞ്ഞിക്കുഴിയിൽ വച്ച് ഹിയറിങ് എയ്ഡ് വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എസ് സി (എം ) കോട്ടയം ജില്ലാ ജില്ലാ കമ്മറ്റി പ്രസിഡന്റ് അമൽ ചാമക്കാലയുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നതിൽ സന്തോഷം ഉണ്ടെന്ന് തോമസ് ചാഴികാടൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് പാറേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക ഉടമ മാത്യൂസ് മാത്യു വള്ളിക്കാട്, പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല , പാർട്ടി ജില്ലാ സെക്രട്ടറി രാജു ആലപ്പാട്ട്, കെ എസ് സി (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ലിബിൻ ബിജോയ്,
കെ എസ് സി പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാഹുൽ റെജി, ആൽബിൻ ഫിലിപ്പ്, പ്രിൻസ് ചെരുവിൽ , ജോർജിൻ ടോമി പാർട്ടി മണ്ഡലം പ്രസിഡന്റ് തോമസ് സർ, രാധാകൃഷ്ണൻ ചീനി കുഴി, അജീഷ് തുടങ്ങിയവർ പങ്കെടുത്തു.