പൂഞ്ഞാർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികത്തിൻ്റെ ഭാഗമായി ലൂക്കാ കലണ്ടർ വിതരണവും ശാസ്ത്രാവബോധ കാമ്പയിനും സംഘടിപ്പിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ കൈപ്പള്ളി, ഇടമല, കടലാടിമറ്റം, കുന്നോന്നി എന്നി സ്കൂളുകളിൽ നടന്ന ലൂക്കാ കലണ്ടർ വിതരണത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ വിഷയാവതരണം നടത്തി. വിവിധ സ്കൂളുകളിലായി നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം ബീനാ മധുമോൻ, കൈപ്പള്ളി ഗവ എൽ.പി സ്കൂൾ സീനിയർ അധ്യാപിക ആര്യാ വിജയൻ, ഇടമല സി.എസ്.ഐ സ്കൂൾ ഹെഡ്മിട്രസ് മേരീ ജീവാ,

കടലാടിമറ്റം എച്ച്.ഡബ്ലു.എൽ.പി സ്കൂൾ ഹെഡ്മിട്രസ് മിനി മാത്യു, കുന്നോന്നി സെൻ്റ് ജോസഫ് സ്കൂൾ ഹെഡ്മിട്രസ് സിസ്റ്റർ കാതറിൻ എന്നിവർ പ്രസംഗിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി എം.ആർ പ്രസന്നകുമാർ, പ്രമോദ് എം.ബി എന്നിവർ നേതൃത്വം നൽകി.