പാലാ: സഹകരണ മേഖലയോടും സംഘം ജീവനക്കാരോടുമുള്ള സർക്കാർ അവഗണനയ്ക്കെതിരെ നവംബർ 26 ബുധനാഴ്ച സഹകരണസംഘം ജീവനക്കാർ സംസ്ഥാന വ്യാപകമായി സംഘങ്ങൾ അടച്ചിട്ടു കൊണ്ട് പണിമുടക്കും. സഹകരണ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ചും നടത്തുന്നു.
സഹകരണ ജീവനക്കാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സഹകരണമേഖലയോടുള്ള സർക്കാർ നയങ്ങൾക്കെതിരെ കേരളത്തിൽ മുഴുവൻ സഹകരണ ജീവനക്കാരും സംയുക്ത മായി നടത്തുന്ന പണിമുടക്കിൽ മീനച്ചിൽ താലൂക്കിലെ എല്ലാ സഹകരണ ജീവനക്കാരും പങ്കെടുക്കുമെന്നതിനാൽ ബഹുമാന്യ ഇടപാടുകാർ സഹകരിക്കണമെന്ന് ജീവനക്കാരുടെ പ്രബല സംഘടന ആയ KCEF മീനച്ചിൽ താലൂക്ക് കമ്മിറ്റി അറിയിച്ചു.





