അയർക്കുന്നം :കേരള കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം നേതൃസമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞിയുടെ അധ്യക്ഷതയിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധമായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയായി. ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സന്തോഷ് കാവുകാട്ട്,സാബു ഒഴുങ്ങാലിൽ, എ. സി ബേബിച്ചൻ,ബെന്നി കോട്ടപ്പള്ളി,ജെ സി തറയിൽ,അശ്വിൻ പടിഞ്ഞാറേക്കര, ലാൻസി പെരുന്തോട്ടം, ബിനോയ് ജോസഫ്, ഫിലിപ്പ് വെള്ളാപ്പള്ളി, സേവ്യർ കുന്നത്തേട്ട്, മാത്തുക്കുട്ടി ചൂരനവേലി തുടങ്ങിയവർ പ്രസംഗിച്ചു.