general

പ്രതിഷേധ ധർണ്ണ നടത്തി

തിരുവഞ്ചൂർ :തിരുവഞ്ചൂരിൽ പ്രവർത്തിച്ചു വരുന്ന ഗവണ്മെന്റ് വൃദ്ധസദനം അയർക്കുന്നം പഞ്ചായത്തിൽ നിന്ന് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ്‌ (എം ) അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗം കേരള സംസ്ഥാന ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മെമ്പറും, കേരള കോൺഗ്രസ്‌ (എം )സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗവുമായ ശ്രീ. ജോസഫ് ചാമക്കാല ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.

ജോസ് കുടകശ്ശേരി, ബിജു ചക്കാല, ജോയ് ഇലഞ്ഞിക്കൽ,ആലി മാത്യു, മനോജ്‌ ചാക്കോ,അഡ്വ. സണ്ണി മാന്തറ, റെനി വള്ളിക്കുന്നേൽ,മോളി തോമസ്, രാജു കുഴിവേലി, ജോസ് കൊറ്റം, വർക്കി ആലക്കുളം, സാജു മുപ്പാത്തിയിൽ,അഭിലാഷ് തെക്കേതിൽ, അഖിൽ രാജ് കുഴിവേലി,രാജേഷ് മൂലയിൽ, പീറ്റർ വാതപ്പള്ളി,ടോമി വയലിൽ,ബാബു പയറ്റുകുഴി,ആന്റണി വെട്ടുകാട്ടിൽ ,

അലക്സ്‌ വാടാമറ്റം, ഗിരീഷ് തണ്ടാശ്ശേരി,ആശിഷ് സാബു,സതീഷ് കോലോത്തുപറമ്പിൽ, ഹരിദാസ് പടിയരപ്പുരക്കൽ , ജോമോൻ വയലിൽ , സജി കോയിപ്പുറം, ജോസ് പള്ളിപ്പറമ്പിൽ, പ്രകാശ് മുകളേൽ, ഷാജി തൊണ്ടംപള്ളിയിൽ,രാഹുൽ ഷാജി, സുജിത് തിരുവഞ്ചൂർ, നാരായണൻകുട്ടി വലിയപറമ്പിൽ, രോഹിത് ഷാജി തുടങ്ങിയ കേരള കോണ്ഗ്രസ് (എം ) നേതാക്കൾ പരിപാടിക്കു നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *