general

കെ.സി.വൈ.എം പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകപരം: ഷാജു.വി.തുരുത്തൻ

കെ.സി.വൈ.എം പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകപരമെന്നു പാലാ നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇതൾ പരിസ്ഥിതി മാസാചരണത്തിന്റെ ഭാഗമായി പാലാ നഗരസഭയുമായി ചേർന്ന് പാലാ കുമാരനാശൻ സ്മാരക ചിൽഡ്രൻസ് പാർക്കിൽ നടന്ന ക്ലീൻ ഡ്രൈവ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിനു രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം പാലാ യൂണിറ്റ് ഡയറക്ടർ ഫാ. ജോഷി പുതുപ്പറമ്പിൽ, നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ലീന സണ്ണി പുതിയിടം, വാർഡ് കൗൺസിലർ ശ്രീമതി ലിസ്സിക്കുട്ടി മാത്യു എന്നിവർ സംസാരിച്ചു.

രൂപത ട്രഷറർ അലൻ ജോസഫ്, സെക്രട്ടറി അനു വിൻസെന്റ്, യൂത്ത് കൗൺസിൽ അംഗങ്ങളായ എബിൻ ജോസഫ്, ജസ്റ്റിൻ രാജൻ, പ്രിൻസ് എബ്രഹാം, സാന്ദ്ര സണ്ണി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *