kottayam

അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത

അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത.

ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപന നിയമന സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്ന സെനറ്റ് മീറ്റിംഗ് ഒന്നടങ്കം ആഹ്വാനം ചെയ്തിരുന്നു.

കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സർക്കാരിൻ്റെ എല്ലാ നിർദ്ദേശങ്ങളും കത്തോലിക്കാ മാനേജ്‌മെന്റുകൾ പാലിച്ച് പോരുന്നുമുണ്ട്.

കെ സി വൈ എൽ അംഗങ്ങൾ ഉൾപ്പെടെ 16000-ത്തോളം അധ്യാപകരുടെ ജീവിതവും ഭാവിയുമാണ് സർക്കാരിന്റെ മുൻപിലുള്ളത്, അനാവശ്യ പിടിവാശി ഉപേക്ഷിച്ച് സുപ്രീം – ഹൈക്കോടതി വിധികൾ മാനിച്ചു കൊണ്ട് അധ്യാപക നിമനാംഗീകാരം നടത്താൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും, മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം എന്ന നിലയിൽ ഇതിൽ ഉടനടി പരിഹാരം ഉണ്ടാകണമെന്നും സെനറ്റ് ഒന്നടങ്കം ആഹ്വാനം ചെയ്തു.

കെ സി വൈ എൽ കോട്ടയം അതിരൂപത ജോ. സെക്രട്ടറി അലൻ ബിജു കാട്ടാമല അവതരിപ്പിച്ചു സെനറ്റ് പാസാക്കിയ പ്രമേയം ഉൾകൊള്ളിച്ചുകൊണ്ടുള്ള നിവേദനം ആണ്‌ ബഹു മുഖ്യമന്ത്രിക്ക് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *