അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിന്റെ ശതോത്തരരജത ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി കെ സി വൈ എൽ അരീക്കരയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചു.
അരീക്കര ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ അരീക്കര യൂണിറ്റ് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജിതിൻ തോമസ്, ചിക്കു മാത്യു, സ്റ്റെഫിൻ ജോസ്,ജോസ്മോൻ രാജു, സഞ്ജു തോമസ് എന്നിവർ നേതൃത്വം നൽകി.
കെ സി വൈ എൽ അരീക്കര ഡയറക്ടർ ജിബി പരപ്പനാട്ട്, ട്രഷറർ അലക്സ് സിറിയക് അരീക്കര കെ സി വൈ എൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.14 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് ന്റെ ഗ്രാൻഡ് സ്പോണ്സർ സനോജ് അമ്മായികുന്നേൽ ആണ്.
25,26 തീയതികളിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് ന്റെ ഫൈനൽ മത്സരം 26 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് കോളേജ് ഗ്രൗണ്ടിൽ നടക്കുന്നതായിരിക്കും. എല്ലാ കായികപ്രേമികളെയും മത്സരം കാണുന്നതിനായി സ്വാഗതം ചെയ്യുന്നു.