erattupetta

കരുണ പാലിയേറ്റീവ് പുതിയ കെട്ടിടത്തിന്റേയും ഫിസിയോ തെറാപ്പി യൂനിറ്റിന്റേയും ഉദ്ഘാടനം 12 ന്

ഈരാറ്റുപേട്ട: കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി നാടിന്റെ ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ സംരംഭമായ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും, നിർമ്മാണം പൂർത്തീകരിച്ച പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 12 ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ നിർവഹിക്കും.

വൈകുന്നേരം 4 മണിക്ക് വെട്ടിപ്പറമ്പ് സെഞ്ച്വറി സ്റ്റാപ്പിൽസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, മത സാമൂഹിക നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിന് പുറമേ പാലിയേറ്റീവ് കുടുംബ സംഗമവും, കലാ വിരുന്നും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുൽ ഖാദർ (അജ്മി), സാലി നടുവിലേടത്ത്, മജീദ് വട്ടക്കയം, എ.എം.എ. ഖാദർ, എം.എഫ് അബ്ദുൽ ഖാദർ എന്നിവർ രക്ഷാധികാരികളായിരിക്കും.

ചെയർമാൻ: ഹാഷിർ നദ്‌വി, ജനറൽ കൺവീനർ: അവിനാഷ് മൂസ, ട്രഷറർ: സി.എച്ച്. നാസർ, വൈസ് ചെയർമാൻമാർ: ടി.എം.കെ. ഷെരീഫ് (നിഷ യൂണിഫോം), പി.പി.എം. നൗഷാദ്, ജോയിന്റ് കൺവീനർമാർ: അജ്മൽ പാറനാനി, സഹൽ സലീം എന്നിവർ മറ്റു ഭാരവാഹികളാണ്.

Leave a Reply

Your email address will not be published. Required fields are marked *