general

കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കരൂർ : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

രാജീവ് നഗർ പട്ടികജാതി പട്ടികവർഗ്ഗ കോളനിയോട് അനുബന്ധിച്ച് പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കുടുംബശ്രീ സംരംഭങ്ങൾക്കും, പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനും ഉപകരിക്കുന്ന പദ്ധതികൾ ഇവിടെ ആരംഭിക്കാൻ കഴിയും.

രണ്ട് നിലകളുള്ള കെട്ടിടത്തിൽ പഞ്ചായത്ത് തല യോഗങ്ങൾ, ഗ്രാമസഭകൾ ,സ്വകാര്യ, പൊതു ചടങ്ങുകൾ എന്നിവയ്ക്കും ഉപയോഗിക്കാം. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർ അഖില അനിൽകുമാർ ,ഫ്രാൻസിസ് മൈലാടൂർ ,കുഞ്ഞുമോൻ മാടപ്പാട്ട്, തങ്കച്ചൻ ചേലക്കൽ, തങ്കച്ചൻ പാലക്കാ കുന്നേൽ, ബാബുരാജ് പുതിയകുളം ,അലക്സ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *