കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ കരാട്ടേ പരിശീലനം ആരംഭിച്ചു. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങ് പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേ മറ്റം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സോണി തോമസ് കരാട്ടേ പരിശീലകൻ സന്തോഷ് കെ.ജി., അധ്യാപിക ദിവ്യ ട്രീസ ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ എബ്രാഹം, ബിബിൻ മാത്യു, ഷൈനി എം.ഐ, ജിസ് മോൾ ജോസഫ്, സിസ്റ്റർ ജൂബി തോമസ്, മിനിമോൾ ജേക്കബ്ബ്, ട്രീസാ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.