ഈരാറ്റുപേട്ട : അമ്പത് വർഷത്തെ വിജ്ഞാന വിതരണത്തിന്റെ സുവർണ നാഴികക്കല്ല് ആഘോഷിക്കുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളും നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുൻ മന്ത്രി ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു.
സ്ഥാപക മാനേജർ വി.എം.എ. കരീം സാഹിബിന്റെ വിജ്ഞാനദാഹത്തേയും മാതൃകാപരമായ പ്രവർത്തനങ്ങളെയും വ അദ്ദേഹം അനുസ്മരിച്ചു. സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. മുൻസിപ്പൽ കൗൺസിലർമാരായ കെ.എം.എ. ലത്തീഫ്, അഡ്വ. മുഹമ്മദ് ഇല്യാസ്, സി.പി. അബ്ദുൽ ബാസിത്, അഡ്വ.വി.പി. നാസർ, ഒ.എ. ഹാരിസ്, മുഹമ്മദ് സക്കീർ, കെ. എ മുഹമ്മദ് ഹാഷിം,ഹാഷിർ നദ്‌വി , സാബത്ത് മൗലവി, കെ.എം. ബഷീർ, യാസിർ കാരയ്ക്കാട്, മുജീബ്, യൂസുഫ് ഹിബ, റഫീഖ് പട്ടരുപറമ്പിൽ, ഷനീർ മഠത്തിൽ, അസീസ് പത്താഴപ്പടി, മോനി വെള്ളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് സമീന വി.കെ. അതിഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് നടന്ന പൂർവ അധ്യാപക-വിദ്യാർഥി സംഗമം മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. വി.കെ. കബീർ അധ്യക്ഷത വഹിച്ചു.
അബ്സാർ മുരിക്കോലി, റഷീദ് വടയാർ, എം.എച്ച്. ഷിഹാസ്, റഹീസ് മാങ്കുഴയ്ക്കൽ, ജലീൽ കെ.കെ.പി. എന്നിവർ സംസാരിച്ചു. അമീൻ ഒപ്ടിമ, അസിം തട്ടാ പറമ്പിൽ എന്നിവർ സംഗമം ഏകോപിപ്പിച്ചു. പൂർവ അധ്യാപകരെ വിദ്യാർഥികൾ പൊന്നാട നൽകി ആദരിച്ചു. തുടർന്ന്, പൂർവ വിദ്യാർഥികളുടെ ഗാനസന്ധ്യയും അരങ്ങേറി.