kanjirappalli

കാഞ്ഞിരപ്പളളിയെ വ്യവസായ സംരഭകരുടെ ഹബ്ബ് ആക്കണം: ആന്റോ ആന്റണി എം.പി

കാഞ്ഞിരപ്പളളി: സംസ്ഥാനത്താദ്യമായി സ്വകാര്യ മേഖലയിൽ അനുവദിക്കപ്പെട്ട വ്യവസായപാർക്കിന്റെ നേതൃത്വത്തിൽ പുതിയതും പഴയതുമായ സംരഭകരുടെ കൂട്ടായ്മ രൂപപ്പെടണമെന്നും അതിലൂടെ റബ്ബറിന്റെ നാടായ കാഞ്ഞിരപ്പളളിയെ വ്യവസായകരുടെ ഹബ്ബാക്കി മാറ്റണമെന്ന് ആന്റോ ആന്റണി എം.പി.

വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വ്യവസായികളുടെ ക്ലസ്റ്റർ രൂപീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പളളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, എം.എസ്.എം.ബി ഡയറക്ടർ ജി.എസ് പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, ഗ്രാമപഞ്ചായത്തംഗങ്ങളായ നിസ സലീം, ആന്റണി മാർട്ടിൻ,

സുമേഷ് ആൻഡ്രൂസ്, റിജോ വാളന്തറ, ബിജു ചക്കാല, ഉപജില്ലാ വ്യവസായ ഓഫീസർ, ഷിനോ ജേക്കബ്, ബ്ലോക്ക് വ്യവസായ ഓഫീസർ കെ.കെ ഫൈസൽ, അജികുമാർ, ശ്രീനാഥ് എന്നിവർ പങ്കെടുത്തു. ക്ലസ്റ്റർ രൂപീകരണത്തിൽ 108 സംരഭകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *