ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കടുവാമൂഴിയിൽ മസ്ജിദ് നൂറിന് സമീപം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം മുടക്കി 2019 ൽ നിർമ്മിച്ച കുളിക്കടവും ക്ലോക്ക് റൂം ആറ് മാസം മുമ്പ് പ്ലാമൂട്ടിൽ അബ്ദുൽ ലത്തീഫ് എന്നയാൾ നശിപ്പിക്കുകയും ആ സ്ഥലം കയ്യേറുകയും ചെയ്തു.ഇതിനെതിരേ പല പ്രാവശ്യം ഈരാറ്റുപേട്ട നഗരസഭയിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതു കൊണ്ട് പൊതുപ്രവർത്തകനായ പുളിക്കിച്ചാലിൽ ജലീൽ നൽകിയ ഹരജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ആറാം എതിർകക്ഷിയായ പി.എച്ച്.അബ്ദുൽ ലത്തീഫിന് നോട്ടീസ് അയക്കാൻ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ഹർജിക്കാരന് വേണ്ടി അഡ്വ.കെ.എ. മൻസൂർ അലി ഹാജരായി.





