പിണ്ണാക്കനാട് : കിണറ്റുകര കെ. റ്റി ജോസഫ് കുഞ്ഞേട്ടൻ 88 വയസ്സ് (കിണറ്റുകര മെറ്റൽ ക്രഷർ) നിര്യാതനായി. ഭൗതിക ശരീരം ഇന്ന്(ശനിയാഴ്ച) 4:00 pm ന്, വീട്ടില്‍ കൊണ്ടുവരുന്നതും സംസ്കാരം നാളെ (24 – 08 – 2025) ഉച്ചകഴിഞ്ഞ് രണ്ടരക്ക് വീട്ടില്‍ ആരംഭിച്ച്, ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി സെമിത്തേരിയില്‍.
നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാനിധ്യമായിരുന്ന കുഞ്ഞേട്ടൻ,നാല്പത് വർഷക്കാലം ചെമ്മലമറ്റത്തെ റബർ വ്യാപാരിയായിരുന്നു. ചെമ്മലമറ്റത്തെ ആദ്യകാല റബർ വ്യാപാരി എന്ന നിലയിൽ, ഉയർന്ന വിലയിൽ ഷിറ്റ് എടുത്ത് കർഷകർക്ക് പ്രോൽസാഹനം നല്കി, റബ്ബർ കൃഷി വ്യാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ അബ്ബാസിഡർ കാറിൽ, പേരകുട്ടികളുമായി ചുറ്റിസഞ്ചരിക്കുന്ന കുഞ്ഞേട്ടൻ, ഒരു വിസ്മയ കാഴ്ചയായിരുന്നു.
മുഖത്ത് എപ്പോഴും ചെറു പുഞ്ചരിയുമായി എല്ലാ മേഖലയിലും ഓടി നടന്ന്, ബിസനസ്സ് രംഗത്തും സാമുഹിക സാംസ്കാരിക രംഗത്തും നിറഞ്ഞ് നിന്ന കുഞ്ഞേട്ടൻ ഇന്നലെയാണ്,നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്..മക്കൾ: ബാബു,ബെന്നി, പരേതനായ സിബി.