erumely

കെഎസ്ആർടിസി വിഷയം: ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

എരുമേലി : കെഎസ്ആർടിസി എരുമേലി ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതിയുടെ വിധിയെ തുടർന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധി സംബന്ധിച്ചും ഇത് സംബന്ധമായി അടിയന്തരമായി ഹൈക്കോടതിയിൽ അപ്പീൽ നൽകി അനുകൂല വിധി സമ്പാദിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും, ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിവേദനം നൽകി.

ഇതോടൊപ്പം നിലവിൽ ഡിപ്പോയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ അവിടെ ഓഫീസ് പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്നും, അടിയന്തരമായി ഓഫീസ് മാറ്റി സ്ഥാപിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എംഎൽഎ അറിയിച്ചു.

ഇതിനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ദേവസ്വം ബോർഡിന്റെ ബഹുനില കെട്ടിടത്തിൽ നിന്നും മൂന്ന് മുറികൾ വിട്ടുകിട്ടിയാൽ സൗകര്യപ്രദമാണെന്ന് ചൂണ്ടിക്കാട്ടുകയും ഇതിനായി ദേവസ്വം ബോർഡിനെ സമീപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇപ്രകാരം കെഎസ്ആർടിസി സ്ഥലം വിട്ട് ഒഴിയണം എന്നുള്ള കോടതിവിധിയ്ക്ക് സ്റ്റേ ഉത്തരവ് സമ്പാദിക്കാനായി എംഎൽഎ നൽകിയ നിവേദനത്തെ തുടർന്ന് അപ്പീൽ നൽകാൻ മന്ത്രി നിർദേശം നൽകി. അതോടൊപ്പം കെഎസ്ആർടിസിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചതായി എംഎൽഎ പറഞു.

Leave a Reply

Your email address will not be published. Required fields are marked *