ഭരണങ്ങാനം: ഈശോയുടെ പിറവിയുടെ 2025-ാം വര്‍ഷ ജൂബിലിയുടെ ഭാഗമായ ജൂബിലി കവാടം – പ്രത്യാശയുടെ വാതില്‍ നാളെ വൈകുന്നേരം അഞ്ചിന് അല്‍ഫോന്‍സാ ഷ്റൈനില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുറക്കും.
പ്രാര്‍ഥനാശുശ്രൂഷയില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, ഫൊറോന വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, വൈദികര്‍, സമര്‍പ്പിതര്‍, അല്മായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജൂബിലി പ്രമാണിച്ച് ഡിസംബര്‍ ഒന്നുമുതല്‍ 2026 ജനുവരി ആറുവരെ എല്ലാ ദിവസവും അല്‍ഫോന്‍സാ ഷ്റൈന്‍ 24 മണിക്കൂറും തീര്‍ഥാടകര്‍ക്കായി തുറന്നിട്ടിരിക്കും. ജൂബിലിയുടെ ഭാഗമായ പ്രത്യാശയുടെ കവാടത്തിലൂടെ പ്രവേശിക്കുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം ലഭിക്കും.





