പൂഞ്ഞാർ : നാലു പതിറ്റാണ്ട് കാലമായി, കേരള കോൺഗ്രസ് സെക്വൂലർ, ജനപക്ഷം, ബിജെപി പാർട്ടികളിൽ പ്രവർത്തിച്ചു വന്നിരുന്ന ജോയി മാടപ്പള്ളി, പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചിരിക്കുന്നു.
കർഷക മോർച്ച പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മറ്റി അംഗം, തുടങ്ങിയ സ്ഥാനങ്ങളാണ് ജോയി മാടപ്പള്ളി രാജി വെച്ചിരിക്കുന്നത്. സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെയും, പ്രവർത്തകരെയും ബലി കൊടുക്കുന്ന
പാർട്ടി നേതൃത്വത്തിന്റ സങ്കുചിത നിലപാടുകളിൽ പ്രേതിഷേധിച്ചാണ് രാജി വെച്ചിരിക്കുന്നത്. ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്നാണ് സുചന.





