general

ജോസ് കെ മാണി രാജ്യസഭാ സ്ഥാനാർത്ഥി

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പാർലമെൻററി പാർട്ടി യോഗം നിശ്ചയിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാർലമെൻറിൽ ജോസ് കെ മാണി മതേതര നിലപാടുകൾക്കായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് സ്ഥാനാർത്ഥിത്വം.

കർഷകർ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം പാർട്ടി തുടരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടതു മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും കേരള കോൺഗ്രസ് എം ന് നൽകിയ പരിഗണനയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

ചെയർമാൻ ജോസ് കെ മാണി, പാർലമെൻററി പാർട്ടി ലീഡർ റോഷി അഗസ്റ്റിൻ, വൈസ് ചെയർമാൻ ഡോ. എൻ ജയരാജ്, ജന സെക്രട്ടറി സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *