general

കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു; വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ജോസ് കെ മാണി

സംസ്ഥാനത്ത് വർധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങളിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ്-എം ചെയർമാൻ ജോ സ് കെ .മാണി. വനം വകുപ്പ് വന്യജീവികൾക്കൊപ്പമാണ്. വനംവകുപ്പ് നിഷ്ക്രിയമാണെന്ന് എംപി മാരുടെ യോഗത്തിനിടെ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

വന്യജീവി ആക്രമണത്തിൽ കേന്ദ്രത്തിനെതിരെ കേരള കോൺഗ്രസ് എമ്മിന്റെ പ്രതി ഷേധം വ്യാഴാഴ്ച ഡൽഹിയിൽ നടക്കാനിരിക്കെയാണ് ജോസ് കെ.മാണിയുടെ പ്ര തികരണം. വന്യജീവി അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടുന്ന കർഷകരെ കൈയേറ്റക്കാരായാണ് സർക്കാർ കോടതികളിൽ അവതരിപ്പിക്കുന്നത്.

കർഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനെന്നപോലെ സംസ്ഥാന സർക്കാരിനുമുണ്ട്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണമെന്നും ജോസ് കെ.മാണി പറഞ്ഞു.

വനഭേദഗതി ബിൽ, ബഫർ സോൺ റിമോട്ട് സെൻസിംഗ് തുടങ്ങിയ തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത് കേരള കോൺഗ്രസ് എമ്മിന്റെ സമ്മർദം മൂല മാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *