കൊഴുവനാൽ: കൊഴുവനാൽ SJNHSS പൂർവ്വ വിദ്യാർത്ഥിയും ജനപ്രിയ കർഷകനുമായ ജോബി മാനുവൽ ചൊള്ളം പുഴയെ മാതൃ വിദ്യാലയം ആദരിച്ചു. കർഷകദിനത്തിന് മുന്നോടിയായി നടത്തിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് ശ്രീ ജോബി മാനുവലിനെ പൊന്നാട അണിയിച്ചു.
പാലമ്പ്ര അസംഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ നെൽസൺ മാത്യു ആശംസ പ്രസംഗം നടത്തി. അധ്യാപിക ദിവ്യ ട്രീസ ഷാജി സ്കൂൾ ലീഡർ ആര്യനന്ദന എ.കെ., തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടികൾക്ക് ബിബിൻ മാത്യു, മിനിമോൾ ജേക്കബ്ബ്, ലിറ്റി. കെ.സി, സിൽജി ജേക്കബ്ബ്, സി. സൂ സമ്മ മൈക്കിൾ, ഷിന്ദു മോൾ കെ. ജോസ്, സി.ജൂബി തോമസ് ഷൈനി എം.ഐ, അനു പോൾ, അധ്യാപക വിദ്യാർഥികളായ മെരീസ് മരിയ ജോസ്, അനഘ കെ.ബി.,ജിന്നു മരിയ ജോസ്, വിദ്യാർത്ഥികളായ ഇവാൻ മാനുവൽ ജോബി, ജുവാൻ എസ്. കുമ്പുക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.