ramapuram

രാമപുരം കോളേജിൽ ജിത്തു മെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെൻ്റിന് വാശിയേറിയ തുടക്കം

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൻ സംഘടിപ്പിക്കുന്ന 8 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെൻ്റിന് വാശിയേറിയതുടക്കം. ടൂർണ്ണമെന്റിൽ ആദ്യ ദിവസം ആതിഥേയരായ മാർ ആഗസ്തീനോസ് കോളേജ് രാമപുരം കുറവിലങ്ങാട് ദേവമാതാ കോളേജിനെയും , മാന്നാനം കെ.ഇ.കോളേജ് ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കൊളേജിനെയും പരാജയപ്പെടുത്തി.

ടൂർണ്ണമെന്റ് ഉദ്‌ഘാടനം കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിര്വ്വഹിച്ചു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ മനോജ് സി ജോർജ് .വൈസ് പ്രിൻസിപ്പാൾമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ് , പ്രകാശ് ജോസഫ്, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി.ജെ. തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *