മൂന്നിലവ്: അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന വിവര വിനിമയ സാങ്കേതിക വിദ്യാ രംഗത്തെ മാറ്റങ്ങൾ സംബന്ധിച്ച വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തുന്നതിനായി നടത്തപ്പെടുന്ന ഐ.ടി ക്വിസിൽ രാമപുരം ഉപജില്ലാ തലം ഹൈസ്കൂൾ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ മാത്യു ഡി ബോബി എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൈറ്റ് സംസ്ഥാന തലത്തിൽ തയ്യാറാക്കിയ പൊതു ചോദ്യത്തിൻ്റെ അടിസ്ഥാന ത്തിലായിരുന്നു ക്വിസ് നടത്തപ്പെട്ടത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ മാത്യു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2025-28 ബാച്ചിൻ്റെ ലീഡർ ആണ്. ഒന്നാം സ്ഥാനം നേടിയ മാത്യുവിനെ സ്കൂൾ മാനേജ്മെൻറും സ്റ്റാഫും പിടിഎയും അഭിനന്ദിച്ചു.