aruvithura

അരുവിത്തുറ കോളജിൽ അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ “അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം” സംഘടിപ്പിച്ചു. പാറയിൽ ഫുഡ് പ്രൊഡക്ട്സ് കോർപ്പറേറ്റ് ജനറൽ മാനേജരും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ കുര്യാച്ചൻ വി പി ഉദ്ഘാടനം ചെയ്ത യോഗത്തിൽ, കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു.

കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ടു, ഡിപ്പാർട്ട്മെൻ്റ് മേധാവി മിനി മൈക്കിൾ, ഫുഡ് സയൻസ് അസോസിയേഷൻ പ്രസിഡൻ്റ് അമരീഷ് സോമൻ എന്നിവർ സംസാരിച്ചു.

ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിന്ന വിവിധ പരിപാടികളാണ് കോളജിൽ സംഘടിപ്പിച്ചത്. ക്വിസ്, ചിത്രരചന, ചെറുകഥ മത്സരങ്ങൾ കുട്ടികൾക്കായി നടത്തി.

കൂടാതെ പാലാ മരിയസദനത്തിലേക്ക് കോളേജിലെ മുഴുവൻ വിദ്യർത്ഥികളിൽനിന്നായി ഭക്ഷ്യവസ്തുക്കൾ സംഭാവനയായി ശേഖരിച്ച് ഭക്ഷ്യദിനത്തോടനുബന്ധിച്ചു നൽകുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *