രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിൽ
വാകക്കാട് : വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിലായി നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ ലോഗോ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് പ്രകാശനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് ഷൈനി ജോസ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ബിജു സോമൻ, രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജി, രാമപുരം ഉപജില്ല എച്ച് എം ഫോറം സെക്രട്ടറി രാജേഷ്, പിടിഎ പ്രസിഡൻറ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, രാജേഷ് മാത്യു, അനു അലക്സ്, ജൂലിയ അഗസ്റ്റിൻ, മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.