തലപ്പലം: സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ കോളേജ് കുട്ടികൾക്കായി തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് മെഗാ ക്വിസ് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ സൗജന്യമാണ്. 10-ാം ക്ലാസ് വരെയുള്ളവർ ജൂണിയർ വിഭാഗത്തിലും ഹയർസെക്കണ്ടറി കോളേജ് കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.
മത്സരം ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ആരംഭിക്കും. ഒരു ടീമിൽ 2 പേർക്ക് പങ്കെടുക്കാം. മത്സരം രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും. പ്രാഥമിക റൗണ്ട് എഴുത്ത് പരീക്ഷയും ഫൈനൽ റൗണ്ട് ചോദ്യവുമായിരിക്കും.
രണ്ടു വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കിട്ടുന്നവർക്ക് പ്രമുഖ ഫുഡ് എക്സ്പോർട്ടിംങ് കമ്പനിയായ പാറയിൽ എക്സ്പോർട്ട്സ് പതിനായിരം അയ്യായിരം മൂവായിരം എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകുന്നു.