കോട്ടയം: ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു) കോട്ടയം ജില്ലാ ലീഡറായി പി.എ. മുഹമ്മദ് യൂസുഫിനെ (ഈരാറ്റുപേട്ട) തെരഞ്ഞെടുത്തു. അൻവർ ബാഷയാണ് (മുണ്ടക്കയം) ജനറൽ സെക്രട്ടറി. കെ.എ.സമീർ (ട്രെയിനിംഗ്), വി.എം. ഷെഹീർ (പബ്ലിക് റിലേഷൻ), ഒ.എസ്. അബ്ദുൽ കരീം (മീഡിയ), അൽ-അമീൻ (എസ്.ആർ.ഡബ്ല്യു), ബാസിമ സിയാന (വനിതാ കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.
പാലക്കാട് പത്തിരിപ്പാല മൗണ്ട് സീനാ പബ്ലിക് സ്കൂളിൽ ചേർന്ന ഐ.ആർ.ഡബ്ല്യു സംസ്ഥാന സംഗമത്തിൽ മുഖ്യ രക്ഷാധികാരി പി. മുജീബുറഹ്മാൻ ഭാരവാഹികളുടെ പ്രഖ്യാപനം നിർവ്വഹിച്ചു.