crime

ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

ഹോട്ടൽ തൊഴിലാളിയെ ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനു (45) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് നിഗമനം.

ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ടുണ്ട്. രാത്രി മുറിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് ഏലപ്പാറയിൽ എത്തി അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *