teekoy

തീക്കോയി ടൗണിൽ പെരുന്തേനീച്ച കൂട്ടത്തെ നീക്കം ചെയ്തു

തീക്കോയി : തീക്കോയി ടൗണിൽ വരുകുകാല ബിൽഡിംഗിന്റെ മൂന്നാം നിലയിലുള്ള കെട്ടിടത്തിന്റെ ബീമിൽ കൂടിയിരുന്ന പെരുന്തേനിച്ച കൂട്ടത്തെ നീക്കം ചെയ്തു. രണ്ടാഴ്ചക്കാലമായി പെരുന്തേനീച്ച വന്നു കൂടിയിട്ട്.

ലോഡ്ജ് ആയി പ്രവർത്തിക്കുന്ന ഈ ബിൽഡിംഗിൽ നിരവധി താമസക്കാർക്കും സമീപപ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും വലിയ ഭീഷണിയായിരുന്നു ഈ തേനീച്ചക്കൂട്ടം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെയും കെട്ടിട ഉടമയായ വി ജെ എബ്രഹാം വരകുകാലായുടെയും സാന്നിദ്ധ്യത്തിൽ തേനീച്ച പിടുത്ത വിദഗ്ധരായ റെജി പൈക്കാട്ടിൽ, നൗഷാദ് കടുപ്പിൽ എന്നിവരാണ് തേനീച്ചക്കൂട്ടത്തെ ഒഴിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *