കാറിനുള്ളിൽ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. എംവിഡിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ച് ഇന്ന് വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. കേസിന്റെ വിശദാംശങ്ങൾ ആർടിഒ നാളെ കോടതിക്ക് കൈമാറും.
എൻഫോഴ്സ്മെൻ്റ് ആർടിഒ വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. വാഹനത്തിൻറെ ഡ്രൈവർ ഡ്രൈവർ സൂര്യനാരായണൻറെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ ഇത്തരം വ്ലോഗർമാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എംവിഡിയോട് നിർദേശിച്ചു. സഞ്ജു ടെക്കി അടക്കം 3 പേർക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ സന്നദ്ധ സേവനം ശിക്ഷയായി നൽകിയിരുന്നു.