പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പണിതീർത്ത 5 ഹൈടെക് ക്ലാസ് റൂമുകളുടെയും മിനി ഓഡിറ്റോറിയത്തിന്റെയും പാർക്കിംഗ് ഏരിയയുടെയും നവീകരിച്ച നടുമുറ്റത്തിന്റെയും വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി.
പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ,സ്കൂൾ മാനേജർ റവ. ഫാ.ജോർജ് വേളൂപ്പറമ്പിൽ എന്നിവർ ചേർന്ന് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.
പൂർവ്വ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങൾ കാലഘട്ടത്തിനനുസരിച്ചുള്ള ഗുണപരമായ മാറ്റം ആണെന്ന് യോഗം ഉദ്ഘാടനം ചെയ്ത റവ. ഫാ. ജോർജ് പുല്ലുകാലായിൽ പറഞ്ഞു
പ്രവിത്താനം സെന്റ് മൈക്കിൾസ് പാലാ രൂപതയുടെ മോഡൽ സ്കൂൾ ആയി മാറുന്ന കാലം വിദൂരമല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഫാ. ദേവസ്യാച്ചൻ വട്ടപ്പലം, റവ. ഫാ. ആന്റണി കൊല്ലിയിൽ, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, തോമസ് പി.ജെ., ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു