കോട്ടയം: അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Related Articles
കെഎസ്യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേല :ആകാശ് സ്റ്റീഫൻ
കോട്ടയം : കെഎസ്യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേലയാണെന്ന് കെഎസ്യു കോട്ടയം ജില്ല ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ ആരോപിച്ചു. നെയ്യാറിൽ നടന്ന ക്യാമ്പിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ചില കേന്ദ്രങ്ങളുടെ നീക്കമാണ്. ഇത്തരം പ്രചരണങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടാകുള്ളൂ.കെഎസ്യു എന്ന പ്രസ്ഥാനത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ഈ ആസൂത്രിത പ്രചാരണത്തിലൂടെ കഴിയില്ല. ക്യാമ്പിൽ സംഘടനയുടെ അന്തസ്സ് തകർക്കുന്ന ഒന്നും നടന്നിട്ടില്ല. പലതും സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ് എന്നും Read More…
ഭാര്യ യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചു, പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി
കോട്ടയം: യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ ലിയ, ലൂയിസ് എന്നിവരാണ് ദമ്പതിമാരുടെ മക്കള്‍.
കോട്ടയം മണ്ഡലത്തിലെ കോടികളുടെ നികുതി പണ വിനിയോഗ ധൂർത്ത് വിജിലൻസ് അന്വേഷിക്കണം: ജി. ലിജിൻലാൽ
കോട്ടയം : ആ സൂത്രണവും ദീർഘവീക്ഷണവുമില്ലാതെ കോടികളുടെ നികുതി പണം പാഴാക്കിയുള്ള വികസനമാണ് കോട്ടയത്ത് നടക്കുന്നതെന്ന് ആകാശപാതയിലൂടെ തെളിത്തിരിക്കുകയാണെന്ന് ബി.ജെ. പി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു. കോട്ടയം പട്ടണത്തോട് ചേർന്നുളള കച്ചേരിക്കടവ് വാട്ടർ ഹബ്ബ്, കോടി മത രണ്ടാം പാലം, ബോട്ട് ജെട്ടി വികസനം ഇതെല്ലാം നികുതിപ്പണം ധൂർത്തടിച്ചതിന്റെ സംസാരിക്കുന്ന തെളിവുകളാണ്. കോട്ടയം മണ്ഡലത്തിൽ ആകാശപാത ഉൾപ്പടെ ഇത്തരത്തിലുള്ള ഭാവന ശൂന്യമായ പദ്ധതികളെ കുറിച്ചും ചെലവഴിച്ച കോടിക്കണക്കിന് രൂപയെ കുറിച്ചും വിശദവും സമഗ്രവുമായ Read More…