pravithanam

‘ആരോഗ്യം ശുദ്ധജലത്തിലൂടെ’ പദ്ധതി ഉദ്ഘാടനം ചെയ്തു

പ്രവിത്താനം: സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റും എൻ. എസ്. എസ്.യൂണിറ്റും സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യം ശുദ്ധജലത്തിലൂടെ പദ്ധതിക്ക് തുടക്കമായി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.

പാഠ്യേതര മേഖലകളിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽനിന്ന് അവരുപയോഗിക്കുന്ന കുടിവെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് അതു ഉപയോഗയോഗ്യമാണോ എന്ന് പരിശോധിച്ചു കേരളസർക്കാർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുന്നതാണ് പദ്ധതി.

ഹരിതകേരളം മിഷൻ്റെ സഹകരണത്തോടെ ഹയർ സെക്കൻഡറി സ്കൂൾ ലാബിൽ നടത്തുന്ന ഈ പരിശോധന തികച്ചും സൗന്യമാണ്. പരിശോധനയിലൂടെ വെള്ളത്തിൻ്റെ pH, ലവണങ്ങളുടെ സാന്നിധ്യം, അമോണിയ, നൈട്രേറ്റ് , അപകടകാരിയായ കോളിഫോം ബാക്ടിരിയയുടെ അളവ് എന്നിവയെല്ലാം മനസ്സിലാക്കാനാവും. ആദ്യഘട്ടത്തിൽ ശേഖരിച്ച സാമ്പിളുകളുടെ റിസൾട്ട് ചടങ്ങിൽ വിതരണം ചെയ്തു.

ജൂനിയർ റെഡ് ക്രോസ് കൗൺസിലർ ബീനമോൾ അഗസ്റ്റിൻ പ്രോജക്ട് അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജിനു ജെ.വല്ലനാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോജിമോൻ ജോസ്, എം. പി.ടി.എ. പ്രസിഡൻ്റ് സോന ഷാജി അഞ്ചുകണ്ടത്തിൽ, ബിയ ബിനു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *