കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളില്‍ കെഎസ്യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിന് പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതിന്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങള്‍ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ Read More…
സംസ്ഥാന സര്‍ക്കാരിന്റെ വനിതാ-ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് (2024) കുട്ടികള്‍ക്ക് ഈ മാസം(ഓഗസ്റ്റ്) 30 വരെ അപേക്ഷ നല്‍കാം. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കാണ് 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്കാരം സമ്മാനിക്കുന്നത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യം, ക്രാഫ്റ്റ്-ശില്‍പ്പനിര്‍മ്മാണം, അസാമാന്യ ധീരത എന്നീ മേഖലകളില്‍ 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നടത്തിയ Read More…
കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്സഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്ട്രേഷന് കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ Read More…