pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാ​ഗം ആരംഭിച്ചു

പാലാ: അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാ​ഗം പ്രവർത്തനം ആരംഭിച്ചു. പ്രായമായവരുടെ രോ​ഗങ്ങൾക്കും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കും നൂതന ചികിത്സാസൗകര്യങ്ങൾ ജെറിയാട്രിക് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ലഭ്യമാണ്.

ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഹൃദ്രോ​ഗം തുടങ്ങി വിവിധ രോ​ഗങ്ങൾ ഒരുമിച്ച് ഉള്ളവർ, പല രോ​ഗങ്ങൾക്കായി അഞ്ചിൽ അധികം മരുന്നു കഴിക്കുന്നവർ, വീണു പരുക്കേറ്റ് ചികിത്സ തേടിയവർ , വീഴുമോ എന്ന് ഭയമുള്ളവർ, മറവി രോ​ഗം , തലചുറ്റൽ, നടക്കുമ്പോൾ തളർച്ച, ശരീരവേദനകൾ, നീണ്ടു നിൽക്കുന്ന വേദന, ഭാരക്കുറവ് മാനസിക വിഷാദം തുടങ്ങിയവ നേരിടുന്നവർ, വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവർ എന്നിവർക്കെല്ലാം ജെറിയാട്രാക് വിഭാ​ഗത്തിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

മുതിർന്നവരുടെ ആരോ​ഗ്യപരിചരണ രം​ഗത്ത് പ്രത്യേക പരിശീലനം നേടിയിട്ടുളള ഡോ.ആർ.ലിഡിയയുടെ നേതൃത്വത്തിലാണ് ജെറിയാട്രിക് വിഭാ​ഗത്തിന്റെ സേവനങ്ങൾ ലഭ്യമാകുക.

പ്രായമായവരുടെ ജീവിത ​ഗുണനിലവാരം മെച്ചപ്പെടുത്താനും ആരോ​ഗ്യക്ഷമത പരമാവാധി നിലനിർത്താനും ജെറിയാട്രിക് വിഭാ​ഗം ലക്ഷ്യമിടുന്നു. ഒ.പി.ബുക്കിം​ഗിനായി ബന്ധപ്പെടേണ്ട നമ്പർ – 04822- 359900, 354900, 269500.

Leave a Reply

Your email address will not be published. Required fields are marked *