crime

മുണ്ടക്കയത്ത് വൻ ലഹരി വേട്ട കഞ്ചാവും എം.ഡി. എം.എയും പിടികൂടി

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്‌സൈസിന്റെ സർജിക്കൽ സ്ട്രൈക്ക്, മുണ്ടക്കയത്ത് വൻ ലഹരി വേട്ട: 1.1 കിലോ ഗ്രാം കഞ്ചാവും 1 ഗ്രാം എം ഡി എം എ യുമാണ് രണ്ട് കേസുകളിലായി പിടികൂടിയത് ആക്രി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായിയായ കൂവപ്പള്ളി സ്വദേശി ശ്രീജിത്ത്‌ (40)എന്നിവർ 1.100 കിലോ ഗ്രാം കഞ്ചാവുമായും 1ഗ്രാം മാരക ലഹരി മരുന്നായ എം ഡി എം എ യുമായി മുണ്ടക്കയം പൈങ്ങന സ്വദേശി ഷാഹിൻ സലാം (22) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി എക്‌സൈസ് പിടികൂടിയത്.

ആക്രി വ്യാപാരവും ഇറച്ചി കച്ചവടവും നടത്തി വന്നിരുന്ന സനൂജും സഹായി ശ്രീജിത്തും തമിഴ്‌നാട്ടിൽ നിന്ന് നാളുകളായി കാളകളെ കൊണ്ടുവരുന്നതിന്റെ മറവിൽ വൻ തോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ട് ഇരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ്.

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരൻ ആയ സനൂജിനെ കുറച്ചു നാളുകളായി കമ്മീഷണർ സ്‌ക്വാഡ് അംഗമായ പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ കെ എൻ ന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചു വരിക ആയിരുന്നു.

മുൻപ് പല തവണ പോലീസിനെയും, എക്‌സൈസിനെ യും വെട്ടിച്ചു കടന്നു കളഞ്ഞ സനൂജിനെയും ശ്രീജിത്തിനെയും അതി സഹസികമായി ആണ് കാഞ്ഞിരപ്പള്ളി എക്‌സൈസ് പിടികൂടിയത്.

യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും പ്രധാന ന്യൂ ജെൻ ലഹരി വിതരണക്കാരൻ ആണ് പിടിയിലായ ഷാഹിൻ സലാം.ഇയാൾ മുൻപ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതി ആണ്.

പ്രതികളെ പിടി കൂടിയ സംഘത്തിൽ കാഞ്ഞിരപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ സുധി കെ സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ കെ എൻ, അരുൺകുമാർ ഇ സി സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു പി എ, വിശാഖ് കെ വി, സനൽ മോഹൻദാസ്, രമേഷ് രാമചന്ദ്രൻ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലക്ഷ്മി എം സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ജോഷി കെ വി എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *