കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സ്വാതന്ത്യദിന പ്രഭാഷണ പരമ്പര ഫ്രീഡം സ്പീച്ചിന് നാളെ തുടക്കം കുറിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മുണ്ടയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, അസി.മാനേജർ റവ.ഫാ. ജയിംസ് ആണ്ടാശ്ശേരിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജസി ജോർജ്, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു, വൈസ് പ്രസിഡൻ്റ് രാജേഷ് ബി ., ഗ്രാമപ്പഞ്ചായത്ത് മെമ്പർ പി.സി ജോസഫ്, പിറ്റിഎ പ്രസിഡൻ്റ് ഷിബു തെക്കേ മറ്റം, പ്രിൻസിപ്പൽ ഡോ. ബല്ലാ ജോസഫ്, ഹെഡ്മാസ്റ്റർ സോണി തോമസ്, കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഡോ. ജോസ് പി മറ്റം,ഡയറക്ടർ ബോർഡ് അംഗം പി.എം. തോമസ് പൊന്നും പുരയിടം, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് അഡ്വ. രാജു എബ്രാഹം,കൊഴുവനാൽ റോട്ടറി ക്ലബ്ബ് അംഗം ശ്രീ തോമസ് ടി പാറയിൽ, വിളക്കുമാടം സെൻ്റ് ജോസഫ് HSS പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ ,ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിയ മരിയ ജോബി, പിറ്റിഎ എക്സിക്യൂട്ടീവ് അംഗം സുനിൽ ചന്ദ്രശേഖർ, സിസ്റ്റർ ജോസ്മി അഗസ്റ്റിൻ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പ്രസംഗിക്കും.
പരിപാടികൾ സെന്റ് ജോൺസ് കൊഴുവനാൽ എന്ന യുട്യൂബ് ചാനലിൽ രാവിലെ 9.30 മുതൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ദിവ്യ ട്രീസ ഷാജി, സിസ്റ്റർ ജൂബി തോമസ്, ഷാലറ്റ് കെ. അഗസ്റ്റിൻ, ഷിന്ദു മോൾ കെ. ജോസ്, ജീന ജോർജ്, സിന്ധു ജേക്കബ്ബ്, ലിറ്റി കെ.സി. ജസ്റ്റിൻ എബ്രാഹം, ബിബിൻ മാത്യു, അധ്യാപക വിദ്യാർഥികളായ മെരീസ് മരിയ ജോസ്, അനഘ കെ.വി., ജിന്നു മരിയ ജോസ് വിദ്യാർഥികളായ ഗ്ലാഡ് വിൻ R A, റയാൻ അൽഫോൻസ് സോജി , റൂബിൾ ജോബി , ആര്യനന്ദന എ.കെ. ജനിഫർ ജോസ്, അനഘ പി.ബി.,റയോണ മരിയ റജി , ആഗ്നസ് മരിയ സെബാസ്റ്റ്യൻ, അഭിജ പി.എം. എന്നിവർ നേതൃത്വം നൽകും.