aruvithura

സൗജന്യ പി.എഫ്.ടി മെഡിക്കൽ ക്യാമ്പ് നവംബർ 5 ന് അരുവിത്തുറയിൽ

അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് നവംബർ 5 ബുധനാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ ശ്വാസകോശ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ പി.എഫ്.ടി പരിശോധന ക്യാമ്പ് നടത്തും. ശ്വാസം മുട്ടൽ, വിട്ടു മാറാത്ത ചുമ തുടങ്ങിയ വിവിധ ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് പരിശോധന ഉപകരിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടർ പരിശോധനയ്ക്കു നേതൃത്വം നൽകും.
രജിസ്ടേഷന് ബന്ധപ്പെടുക ഫോൺ: 91889 52784.

Leave a Reply

Your email address will not be published. Required fields are marked *