പൂഞ്ഞാർ: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വിദ്യാർഥിനികൾക്കായി ഹരിത കേരളം മിഷന്റെയും കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി.
കമ്പ്യൂട്ടർ വിഭാഗം മേധാവി ഡോ. ആനി ജൂലി ജോസഫ് സ്വാഗതം ആശംസിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. എം വി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.വിഷ്ണു പ്രസാദ് ഹരിത കേരളം മിഷൻ ഈരാറ്റുപേട്ട ബ്ലോക്ക് കോഡിനേറ്റർ വിഷയാവതരണം നടത്തി.
ജെയ്നാ ജയിംസ് -ഹരിത കേരളം മിഷൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോഡിനേറ്റർ,ജ്യോതി ലക്ഷ്മി – ഹരിത കേരളം മിഷൻ ബ്ലോക്ക് ഇന്റേൺ എന്നിവർ മെൻസ്ട്രസ് കപ്പ് ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.





