മേലുകാവ്: മാർ സ്ലീവാ മെഡിസിറ്റി പാലാ, മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവക എന്നിവയുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി – അസംപ്ഷൻ മെഡിക്കൽ സെൻ്റർ മേലുകാവുമറ്റത്ത് വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 3 (ഞായാറാഴ്ച) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്നതാണ്.
കാർഡിയോളജി , പൾമനറി മെഡിസിൻ , ന്യൂറോളജി, ജനറൽ മെഡിസിൻ,ഫാമിലി മെഡിസിൻ, ഫിസിക്കൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. സൗജന്യമായി പി.എഫ്.ടി, ഇ.സി.ജി, ബ്ലഡ് ഷുഗർ , രക്തസമ്മർദ്ദം എന്നിവ പരിശോധിക്കും.
സന്ധി വേദന,ശരീര വേദന,പേശി വേദന, ഡയബറ്റിക് ഫുട്ട് ,പക്ഷാഘാതത്തിനു ശേഷം ശരീര വേദന , പക്ഷാഘാതത്തിനു ശേഷം ചലന വൈകല്യം എന്നിവയുള്ളവർക്കും പങ്കെടുക്കാം.
തുടർ ചികിത്സകൾക്കായി മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ആനൂകൂല്യങ്ങളും ലഭിക്കുന്നതാണ്. രജിസ്ട്രേഷനായി ഫോൺ നമ്പറുകൾ. – 9188925700, 9446116517.