മൂന്നിലവ്: മോഡൽ ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സിൻറ നേതൃത്വത്തിൽ മൂന്നിലവ് സെൻറ് പോൾസ് HSS ൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ളാസും പ്രിൻ്റർ വിതരണവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി രാജു നിർവ്വഹിച്ചു.
ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ ബിനോയി ജോസഫ് ഹെഡ്മിസ്ട്രസ്സ് ലൂസി സെബാസ്റ്യൻ, മനേഷ് കല്ലറയ്ക്കൽ, റ്റിറ്റോ റ്റി. തെക്കേൽ, പ്രിൻസ് അലക്സ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പാലാ മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ളാസും സംഘടിപ്പിച്ചത്. പാലാ മാർ സ്ലീവ മെഡിസിറ്റി സീനിയർ-ഹോമിയോപ്പതി കൺസൾട്ടന്റ് ഡോ. കെ.ആർ. ജനാർദ്ദനൻ നായർ സെമിനാർ നയിച്ചു.





