general

സൗജന്യ നേത്രചികത്സ ക്യാമ്പും സൗജന്യ കണ്ണട വിതരണവും

ഇടമറ്റം :കെടിജെഎം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ്‌ ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ തിരുവല്ല അമിത കെയർ സെന്ററിന്റെ സഹകരണത്തോടെ നടന്ന സൗജന്യ നേത്ര ചികത്സ ക്യാമ്പിന്റെയും സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണത്തിന്റെയും ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. മനോജ്‌ പൂത്തോട്ടാൽ സംസാരിച്ചു.

ഡോ. വി. എ. ജോസ്, പ്രസിഡന്റ്‌ ലയൺസ് ക്ലബ്‌ സെൻട്രൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന കർമ്മം ഇടമറ്റം സെന്റ് മിഖായേൽ ചർച്ച് വികാരി റവ. ഡോ. മാത്യു കിഴക്കെഅരഞ്ഞാണിയിൽ നിർവഹിച്ചു. ശ്രീ. സോജൻ തൊടുകയിൽ മീനച്ചിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുഗ്രഹപ്രഭാഷണം നടത്തി.

ശ്രീ. സിബി പ്ലാത്തോട്ടം ലയൺസ് 318 B ഡിസ്ട്രിക്റ്റ് ചീഫ് കോർഡിനേറ്റർ മുഖ്യപ്രഭാഷണം നടത്തി. ആശംസകളർപ്പിച്ച് ശ്രീ. ബിജു തുണ്ടിയിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ, ശ്രീ.മാത്യു കുരുവിള ലയൺസ് ക്ലബ്‌ സെക്രട്ടറി,ശ്രീ. ജോമോൻ അപ്പശേരി ലയൺസ് ക്ലബ്‌ ട്രഷറർ, ശ്രീ. പ്രിൻസ് ജേക്കബ്, ക്ലബ്‌ അഡ്മിനിസ്ട്രേറ്റർ, ശ്രീ. കിഷോർ ചക്കാലക്കൽ പിടിഎ പ്രസിഡന്റ്‌,ശ്രീ. ക്ലീറ്റസ് ഇഞ്ചപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

ക്യാമ്പിന്റെ നടത്തിപ്പിന്നെക്കുറിച്ചും നേത്ര ചികത്സയെക്കുറിച്ചും തിരുവല്ല അമിത കെയർ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗീതു എസ്. സംസാരിച്ചു. സമ്മേളനത്തിൽ സ്റ്റാഫ്‌ സെക്രട്ടറി സിന്ധു തോമസ് കൃതജ്ഞത അർപ്പിച്ചു. ‘ലോകസമാധാനത്തിയായി ഒരുമയിൽ ഒന്നായി’ എന്ന സന്ദേശം പ്രചരിപ്പിക്കുവാനായി നടത്തിയ ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

നേത്രചികത്സ ക്യാമ്പിൽ കെടിജെഎം ഹൈസ്കൂളിലെ എല്ലാ അധ്യാപകരും എല്ലാ വിദ്യാർത്ഥികളും സമീപപ്രദേശങ്ങളിൽനിന്നും എത്തിയ അമ്പതോളം വ്യക്തികളും ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *