കാഞ്ഞിരപ്പള്ളി ജില്ലാ അസോസിയേഷന്റെയും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ അമിത ഐ കെയർ തിരുവല്ല യുടെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പ് ബഹുമാന്യനായ എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു.
ബഹുമാന്യയായDEO ശ്രീമതി റോഷ്ന അലിക്കുഞ്ഞ് അവർകളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷാജിമോൻ ജോസ് സ്വാഗതം ആശംസിച്ചു. ജില്ലയുടെ ചീഫ് കോഡിനേറ്റർ ആയ സിബി മാത്യു പി കെ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിയായ ഡോക്ടർ പി കെ ബാലകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽശ്രീമതി മേഴ്സി ജോൺ, ബിപിസി കാഞ്ഞിരപ്പള്ളി ശ്രീ അജാസ് വാരിക്കാടൻ എന്നിവർ ആശംസകൾ അറിയിച്ചു. കാഞ്ഞിരപ്പള്ളി ജില്ലാ സ്കൗട്ട് സെക്രട്ടറി ശ്രീ അജയൻ പി എസ് .ആശംസകൾ അറിയിച്ചു.. ജോയിൻ സെക്രട്ടറി സുജ ടീച്ചർ കൃതജ്ഞത അർപ്പിച്ചു.