പാലാ: പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി, മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ സംഘടിപ്പിക്കുന്നു.
കൊമേഴ്സ് വിദ്യാഭ്യാസ സാധ്യതകൾ, പ്രത്യേകിച്ച് ചാർട്ടേഡ് അക്കൗണ്ടൻസി (CA), കോസ്റ്റും മാനേജ്മെന്റ് അക്കൗണ്ടൻസി (CMA), കമ്പനിസെക്രട്ടറി (CS) എന്നീ കോഴ്‌സുകളെക്കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളും കരിയർ ഉപദേശങ്ങളും സെമിനാറിൽ വിശദീകരിക്കപ്പെടും. പരിചയസമ്പന്നരായ ചാർട്ടേഡ് അക്കൗണ്ടൻറുമാർ ക്ലാസുകൾ കൈകാര്യം ചെയ്യും.
കൂടാതെ, ജർമ്മൻ ഭാഷാ പരിശീലനത്തിന് വർധിച്ചുവരുന്ന പ്രാധാന്യം പരിഗണിച്ച്, സെറിബ്രോ എഡ്യൂക്കേഷൻ ജർമ്മൻ ഭാഷാ പരീക്ഷകൾ വിജയകരമായി മറികടക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും, ജർമ്മനിയിൽ ലഭ്യമായ തൊഴിൽ-വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികളെ ഗൈഡ് ചെയ്യും.
സെമിനാർ ഏപ്രിൽ 5, 2025 (ശനിയാഴ്ച) രാവിലെ 10.00 മുതൽ 12.30 വരെ Sunstar Residency, KSRTC ബസ് സ്റ്റേഷൻ നേരെക്കെതിരെ, പാലായിൽ വച്ച് നടത്തപ്പെടുന്നു. ഉദ്ഘാടന കർമ്മം പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ. തോമസ് പീറ്റർ നിർവഹിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾക്ക് : Ph: 6282644146, 9895706260