kottayam

യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് പാളത്തൊപ്പി അണിയിച്ച് സ്വീകരണം

കോട്ടയം : “കർഷകർക്ക് രക്ഷ വേണമെങ്കിൽ ഞങ്ങടെ കെ എം ജോർജ് സാറിന്റെ മകൻ തന്നെ ജയിച്ച് വരണം. ഇടുക്കിയിലൊക്കെ കർഷകർക്ക് വേണ്ടി എന്തോരം കാര്യങ്ങള് ചെയ്ത ആളാ ” പര്യടനത്തിനെത്തിയ യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ പാളതൊപ്പി അണിയിച്ചു കൊണ്ട് വെട്ടിത്തറ സ്വദേശി പി.സി ഉലഹന്നാൻ വികാരാധീനനായി പറഞ്ഞു.

പിറവം മണ്ഡലത്തിൽ മണീട് പഞ്ചായത്തിലെ പര്യടനത്തിനിടയിലാണ് എഴുപത്തേഴ് വയസുള്ള ഉലഹന്നാൻ ചേട്ടൻ പാളത്തൊപ്പിയുമായി സ്ഥാനാർഥിയെ കാത്തു നിന്നത്.

കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാതെ കർഷകരെ കബളിപ്പിക്കുന്ന നിലപാട് എടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ മനസ്സോടെയാണ് മുന്നോട്ട് പോകുന്നത്. ഈ ഭരണ ഭീകരതയ്ക്ക് അന്ത്യം കുറിക്കുവാൻ ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് സ്ഥാനാർഥി വോട്ടർമ്മാരോട് അഭ്യർഥിച്ചു.

മണീട് പഞ്ചായത്തിലെ പാമ്പ്ര രക്തസാക്ഷി മണ്ഡപത്തിനു സമീപം നടന്ന ചടങ്ങ് കെപിസിസി വൈസ് പ്രസിഡണ്ട് വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. അഡ്വ. അനൂപ് ജേക്കബ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി.

സമകാലിക സംഭവങ്ങൾ കോർത്തിണക്കി പ്രമുഖ കലാകാരൻമ്മാർ ചേർന്നവതരിപ്പിക്കുന്ന കലാജാഥ പര്യടനത്തിന് മാറ്റ് കൂട്ടി. സ്ഥാനാർഥി എത്തുന്നതിന് മുൻപ് ഓരോ കവലയിലും വിലക്കയറ്റം, ഭരണ ഭീകരത , ജാതി- മത വേർതിരിവുകൾ എന്നിങ്ങനെ ആനുകാലിക പ്രസക്തമായ സംഭവ വിഷയങ്ങളാക്കിയ വിവിധ കലാരൂപങ്ങളാണ് കലാജാഥയിലുള്ളത്.

കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം എൽ എ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് ,മുൻ എംപി പി.സി തോമസ്, കെ.ആർ ജയകുമാർ, പി.സി ജോസ്, ആർ.ഹരി ,സി.എ ഷാജി, റീസ് പുത്തൻവീട്ടിൽ ,കെ.ആർ പ്രദീപ് കുമാർ,വിൽസൺ കെ.ജോൺ, ജോണി അരീക്കാട്ടിൽ, തോമസ് തടത്തിൽ, രാജു പാണാലിക്കൽ, സുനിൽ എടപ്പലക്കാട്ട്, എം.എ ഷാജി, എം.പി ജോസഫ്, എൽദോ ടോം പോൾ , ജയ സോമൻ എന്നിവർ വിവിധയിടങ്ങളിൽ സ്ഥാനാർത്ഥിയോടൊപ്പം പര്യടനത്തിൽ പങ്കെടുത്തു.

കടന്നുപോയ വഴിത്താരകളിലെല്ലാം പടക്കം പൊട്ടിച്ചും ഹാരാർപ്പണം നടത്തിയും നാട്ടുകാർ പര്യടനം ഉത്സവമാക്കി മാറ്റി.

വിലെ 7.30 ന് പഞ്ചായത്ത് കവലയിൽ നിന്നാരംഭിച്ച് കാരൂർകാവ് ,നെച്ചൂർ കടവ്, മണീട് ഗാന്ധി സ്ക്വയർ , ചീരക്കാട്ടു പാറ , ശ്രാപ്പിള്ളി, വെട്ടിത്തറ പച്ചേലി,െ കെ കൊച്ചു പള്ളി താഴം, രാമമംഗലം പഞ്ചായത്തിലെ രാമമംഗലം കടവ്, കിഴുമുറി പള്ളിത്താഴം, മാമലശ്ശേരി കാവുങ്കട, അന്തിയാലുങ്കൽ, കോട്ടപ്പുറം , ആശുപത്രിപ്പടി, ശിവലി , ഉന്നേക്കാടിൽ സമാപിച്ചു.

തുടർന്ന് പാമ്പാക്കുട പഞ്ചായത്തിലേ ലേക്ക് കടന്ന പര്യടനം നെയ്ത്തുശാലപ്പടി, വടക്കൻ പിറമാടം, തെക്കൻ പിറമാടം, പാമ്പാക്കുട ടൗൺ , അഞ്ചൽപ്പെട്ടി , ഓണക്കൂർ പള്ളിപ്പടി,പെരിയപ്പുറത്ത് സമാപിച്ചു.

ഉച്ചയ്ക്ക് ശേഷം ഇലഞ്ഞി പഞ്ചായത്തിലെയും പിറവം നഗരസഭയിലെയും വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി.

രാത്രി എറെ വൈകി മുളക്കുളം പള്ളിപ്പടിയിൽ പര്യടനം സമാപിക്കുമ്പോഴും പ്രദേശമാകെ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി ജയ് വിളികൾ മുഴങ്ങിക്കൊണ്ടേയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *