general

ആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരെ കണ്ടെത്തണമെന്ന ഉത്തരവ്; നാലുപേരെ സസ്പെൻഡ് ചെയ്തു

ആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ തേടിയ സംഭവത്തിൽ വിദ്യഭ്യാസ വകുപ്പിന്റെ നടപടി. നാലുപേരെ സസ്പെൻഡു ചെയ്തു. നിർദ്ദേശം റദ്ദ് ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

2025 ഫെബ്രുവരി 13 ന് നിർദ്ദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയർ സൂപ്രണ്ട് എന്നിവരെയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ, അവധിയിലായിരുന്ന അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് എന്നിവരെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

‘താങ്കളുടെ സ്‌കൂളിൽനിന്നു സർക്കാർ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ലഭ്യമാക്കണം’ എന്നാണ് കത്തിൽ പറഞ്ഞിരുന്നത്. ഉത്തരവ് വിവാദ​മായതോടെ മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പിൻവലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *