mundakkayam

വണ്ടൻപതാലിൽ പുതിയ വനം വകുപ്പ് ആർ ആർ ടി ഉദ്ഘാടനം

മുണ്ടക്കയം : വന്യജീവി ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വന്യജീവികളിൽ നിന്നും മനുഷ്യജീവനും, സ്വത്തിനും, കൃഷിസ്ഥലങ്ങൾക്കും സംരക്ഷണം നൽകുന്നതിന് , വണ്ടൻപതാലിൽ ഫോറസ്റ്റ് സ്റ്റേഷനോട് അനുബന്ധിച്ച് പുതിയ ദൃത കർമ്മ സേനയുടെ പ്രവർത്തനം ആരംഭിക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ആർ ആർ ടി ടീമിന്റെ ഔപചാരിക ഉദ്ഘാടനം രാവിലെ 10:30 ന് വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ കോട്ടയം ഡി. എഫ്. ഓ എൻ. രാജേഷ് ഐ എഫ് എസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ ദാസ്, ജാൻസി സാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ, അഡ്വ. ശുഭേഷ് സുധാകരൻ, പി. ആർ അനുപമ , എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ, വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫിലിപ്പ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.

ഒരു ക്യാമ്പർ വാഹനവും, പ്രത്യേക പരിശീലനം സിദ്ധിച്ച റെയിഞ്ച് ഓഫീസർ മുതൽ വിവിധ ശ്രേണികളിൽ ഉള്ള 11 വനപാലകരും അടങ്ങുന്നതാണ് ഒരു ദൃത കർമ്മ സേന ടീം. ഇവർക്ക് വന്യ മൃഗശല്യം പ്രതിരോധിക്കുന്നതിനും, ജനങ്ങളെ സംരക്ഷിക്കുന്നതിനും പ്രത്യേക പരിശീലനവും മതിയായ ആയുധങ്ങളും സിദ്ധിച്ചിട്ടുള്ളവരാണ്.

ഒരു ആർ ടി ടീം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപയാണ് ചിലവ് വരിക. സംസ്ഥാന വനം വകുപ്പിന് കീഴിൽ 12 പുതിയ ആർ ആർ ടി ടീം അനുവദിച്ചതിൽ ഒരു ടീമിനെ പൂഞ്ഞാറിലേക്ക് അനുവദിപ്പിക്കുകയായിരുന്നു എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ഇതോടൊപ്പം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 30 കിലോമീറ്റർ വരുന്ന വനാതിർത്തി പൂർണ്ണമായും ഹാങ്ങിങ് ഫെൻസിങ് , കിടങ്ങ്, തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി സുരക്ഷിതമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുള്ളതായും അപ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഔപചാരിക നിർമ്മാണ ഉദ്ഘാടനം 16-)o തിയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ മുണ്ടക്കയത്ത് നിർവഹിക്കുമെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *