പാലാ: ലയൺസ് ക്ലബ് അരുവിത്തറയുടെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളേജിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി.
പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് അധ്യക്ഷതയിൽ പാലാ എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്ത്, സെക്രട്ടറി മനേഷ് കല്ലറക്കൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ റോബേഴ്സ് തോമസ് സിസ്റ്റർ പ്രിൻസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ മാത്യു സോജൻ, കൗമുദി കളരിക്കണ്ടി എന്നിവരും, മറ്റു വോളിണ്ടിയേഴ്‌സും പരിപാടികൾക്ക് നേതൃത്വം നൽകുകയും പാലാ ഗവൺമെന്റ് ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് സിന്ധു പി. നാരായണൻ ബോധവൽക്കരണ ക്ലാസ് നയിക്കുകയും ചെയ്തു.